ഗ്വാട്ടിമലയിലെ കൗമാര കേന്ദ്രത്തിൽ തീപിടിത്തം; 19 പെൺകുട്ടികൾ മരിച്ചു

ഗ്വാട്ടമാല സിറ്റി: ഗ്വാട്ടമാലയിലെ കൗമാരകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ എണ്ണം 28 ആയി. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ബുധനാഴ്ചയാണ് 19 പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടത്തെിയത്. പിന്നീട് ചികില്‍സയില്‍ കഴിഞ്ഞ എട്ടുപേര്‍കൂടി മരണത്തിനു കീഴടങ്ങി.

സാന്‍ ജോസ് പിനുലയിലെ വിര്‍ജന്‍ ഡി അസന്‍ഷണ്‍ ഷെല്‍ട്ടര്‍ ഹോമിലാണ് തീപിടിത്തമുണ്ടായത്. ഗ്വാട്ടമാല സിറ്റിയില്‍നിന്ന് 25 കി.മീറ്റര്‍ അകലെയാണ് സംഭവസ്ഥലം. സ്ഥാപനത്തിലെ അന്തേവാസികള്‍ തന്നെയാണ് തീയിട്ടതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

കൗമാരകേന്ദ്രത്തിനെതിരെ വ്യാപകമായ പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. കേന്ദ്രത്തിലെ പല പെണ്‍കുട്ടികളും പീഡനത്തിനിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. മോശം ഭക്ഷണമാണ് ഇവര്‍ക്ക് നല്‍കിയതെന്നും പരാതി വന്നിട്ടുണ്ട്. 748  പെണ്‍കുട്ടികളെയാണ് കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നത്. 400 പേര്‍ക്ക് കഴിയാനുള്ള സൗകര്യമേ ഇവിടെയുള്ളൂ.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പ്രസിഡന്‍റ് ജിമ്മി മോറല്‍സ് പറഞ്ഞു. ദുരന്തത്തെ തുടര്‍ന്ന് ഗ്വാട്ടിമാലയില്‍ മൂന്നു ദിവസത്തെ ഒൗദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

Tags:    
News Summary - Guatemala children's home blaze kills 19 teenage girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.