വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് വീണ്ടും ആശുപത്രിയിൽ. കുറഞ്ഞ രക്തസമ്മർദവും ക്ഷീണവും കാരണമാണ് ഞായറാഴ്ച മെയ്ൻ സംസ്ഥാനത്തെ ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചത്. 93 കാരനായ ബുഷ് ഏപ്രിൽ, മേയ് മാസങ്ങളിൽ ടെക്സസിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പാർകിൻസൺസ് ബാധിച്ച് വീൽചെയറിൽ കഴിയുന്ന ബുഷ് ആരോഗ്യസ്ഥിതി ക്ഷയിച്ച് പലതവണ ആശുപത്രിയിലായിട്ടുണ്ട്. അമേരിക്കയുടെ 41ാമത് പ്രസിഡൻറായിരുന്നു ബുഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.