ഹുർമുസിൽ കുടുങ്ങിയ കപ്പലുകൾക്ക് അകമ്പടി നൽകാൻ പ്രോജക്ട് ഫ്രീഡം പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: ഹുർമുസിൽ കുടുങ്ങിയ ചരക്ക് കപ്പലുകളെ സുരക്ഷിതമായി കടലിടുക്ക് കടത്താന്‍ പ്രോജക്ട് ഫ്രീഡം പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യന്‍ സംഘർത്തെ തുടർന്ന് കടലിടുക്കിൽ കടുങ്ങിയ യുദ്ധത്തിൽ പങ്കെടുക്കാത്ത നിരപരാധികളായ കപ്പലുകൾക്ക് സംരക്ഷണം നൽകുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു.

പ്രോജക്ട് ഫ്രീഡം പ്രഖ്യാപിച്ചതിനൊപ്പം കപ്പലുകൾ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തടസം സൃഷ്ടിച്ചാൽ ആക്രമിക്കുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന് മേൽ ഭീഷണി ഉ‍യർത്തുന്നതിനിടയിലും യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായുള്ള നയതന്ത്ര ശ്രമങ്ങളും ട്രംപ് നടത്തുന്നുണ്ട്. സംഘർഷം അവസാനിപ്പിക്കുന്നതിനായി പുതിയ മാർഗ നിർദേശം ഇറാന് കൈമാറിയതായി യു.എസ് വക്താവ് സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു.

സംഘർഷങ്ങളെ തുടർന്ന് ഫെബ്രുവരിയിലാണ് സുപ്രധാന ചരക്ക് പാതയായ ഹുർമുസ് അടച്ചിട്ടത്. ഇത് ചരക്ക് കപ്പലുകൾ കടലിടുക്കിൽ കുടുങ്ങുകയും ഊർജ മേഖലയിലുൾപ്പെടെ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. പശ്ചിമേഷ്യന്‍ സംഘർഷം ആഗോള എണ്ണ കമ്പോളത്തിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. യു.എസിൽ എണ്ണ വില വർധന കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Tags:    
News Summary - US president Donald trump announces Project freedom to to help vessels trapped in Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.