ഫ്ലോയ്​ഡിന്‍റെ മരണം ലോകത്തെ മാറ്റുന്നു –സഹോദരൻ

വാഷിങ്​ടൺ: ജോർജ്​ ഫ്ലോയ്​ഡി​​െൻറ മരണം ലോക​ത്തെ കൂടുതൽ മികച്ചതാക്കി മാറ്റാൻ കാരണമായതായി സഹോദരൻ ​ഫിലോനൈസ്​ ഫ്ലോയ്​ഡ്​. പൊലീസി​​െൻറ കൈകളാൽ കൊല്ലപ്പെട്ടവരുടെ പട്ടികയിലെ മ​റ്റൊരു പേരായി ജോർജ്​ ഫ്ലോയ്​ഡ്​ മാറാൻ ആഗ്രഹിക്കുന്നില്ല. ലോകത്തെ മാറ്റാനുള്ള പ്രചോദനമായി മാറിയതോടെ ജോർജ്​ ഫ്ലോയ്​ഡ്​ മരിച്ചിട്ടും ജീവിച്ചിരിക്കുന്നതായും സഹോദരൻ പറഞ്ഞു. 

മേയ്​ 25ന്​ മരണപ്പെട്ട ജോർജി​​െൻറ സംസ്​കാരം ചൊവ്വാഴ്​ച ഫ്ലോറിഡയിൽ നടത്തിയ ശേഷം മേരിക്കൻ കോൺഗ്രസിന്​ മുമ്പാകെ മൊഴി നൽകാനായാണ്​ ഫിലോനൈസ്​ ഫ്ലോയ്​ഡ്​ എത്തിയത്​. ഒരു ടീ ഷർട്ടിലെ മുഖം മാത്രമായി അവൻ മാറാൻ ആഗ്രഹിക്കുന്നില്ല. ഓരോ പ്രാവശ്യവും കറുത്തവൻ മരണപ്പെടു​േമ്പാൾ വേദനിച്ച്​ ക്ഷീണിതനായി കഴിഞ്ഞു. ഇത്​ അവസാനിപ്പിക്കപ്പെടണം’ കോൺഗ്രസിന്​ മുമ്പാകെ  ഫിലോനൈസ്​ വ്യക്​തമാക്കി. 

അതേസമയം, ജോർജ്​ ഫ്ലോയ്​ഡി​​െൻറ സംസ്​കാര ചടങ്ങുകൾ പൂർത്തിയായ ശേഷവും അമേരിക്കയിൽ നീതിക്കായുള്ള പ്രക്ഷോഭം ശക്​തമായി മുന്നോട്ടുപോവുകയാണ്​.

Tags:    
News Summary - George Floyd's brother Philonise Floyd -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.