ചന്ദ്രനിലെത്തിയ അവസാന ബഹിരാകാശ സഞ്ചാരി അന്തരിച്ചു

വാഷിംഗ്ടൺ: 1972ലെ അപ്പോളോ–17 ദൗത്യത്തിലൂടെ ചന്ദ്രനിൽ കാലുകുത്തിയ അവസാന ബഹിരാകാശ സഞ്ചാരി ജിൻ സെർനാൻ (82) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.

അപ്പോളോ ദൗത്യങ്ങളിൽ അവസാനത്തേതായിരുന്നു അപ്പോളോ 17. 1972 ഡിസംബർ 11ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്‌ഥലത്താണ്  കമാൻഡോ പൈലറ്റായ റൊണാൾഡ് ഇവാൻസ്, ലൂണാർ മോഡ്യൂൾ പൈലറ്റായ ഹാരിസൺ സ്മിത്ത് എന്നിവരുടെ കൂടെ സെർനാൻ ചാന്ദ്ര ദൗത്യത്തിൽ പങ്കാളിയായത്. ചന്ദ്രനിലെ അഗ്നിപർവതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ഇവരുടെ ദൗത്യം. 

 


 

Tags:    
News Summary - Gene Cernan, last astronaut to walk on the moon, dies at 82

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.