അഞ്ച് പതിറ്റാണ്ടിനു ശേഷം ക്യൂബയില്‍ യു.എസ് അംബാസഡര്‍

വാഷിങ്ടണ്‍: അഞ്ചു ദശാബ്ദത്തിനുശേഷം ഇതാദ്യമായി യു.എസ് ക്യൂബയില്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ നിയമിച്ചു. ജെഫ്രി ഡി ലോറന്‍റിസിനെയാണ് പ്രസിഡന്‍റ് ബറാക് ഒബാമ ഹവാനയുമായുള്ള ബന്ധം ശക്തമാക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

2014ലാണ് ദശാബ്ദങ്ങള്‍ നീണ്ട അസ്വാരസ്യങ്ങള്‍ അവസാനിപ്പിച്ച് ക്യൂബ-യു.എസ് ബന്ധം സാധാരണ നില കൈവരിച്ചത്. തുടര്‍ന്ന് 2015 ജൂലൈ മുതല്‍ നയതന്ത്ര ബന്ധങ്ങള്‍ സജീവമായെങ്കിലും ഒൗദ്യോഗിക അംബാസഡറെ നിയമിച്ചിരുന്നില്ല. ഡി ലോറന്‍റിസിന്‍െറ നിയമനം യു.എസ് കോണ്‍ഗ്രസ് കൂടി അംഗീകരിക്കേണ്ടതുണ്ട്.

Tags:    
News Summary - first ambassador to Cuba in more than 50 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.