ട്രംപിന്‍െറ സത്യപ്രതിജ്ഞ ചടങ്ങില്‍ ഹിലരിയും ക്ളിന്‍റനും പങ്കെടുക്കും

വാഷിങ്ടണ്‍: ജനുവരി 20ന് കാപിറ്റോളില്‍ ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളി ഹിലരിയും ഭര്‍ത്താവും മുന്‍ പ്രസിഡന്‍റുമായ ബില്‍ ക്ളിന്‍റനും പങ്കെടുക്കും.  ഇരുവരുമായി ബന്ധപ്പെട്ട ഒൗദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

 മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷും പത്നി ലോറയും ചടങ്ങിനത്തെും. ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറും വ്യക്തമാക്കിയിരുന്നു. മൈക്ക് പെന്‍സ് വൈസ് പ്രസിഡന്‍റായി അധികാരമേല്‍ക്കും. ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന പരേഡില്‍ 8000ത്തോളം പേര്‍ സംബന്ധിക്കും 

Tags:    
News Summary - donald trumph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.