ഹൂസ്റ്റണ്‍ ദുരിതാശ്വാസം: ട്രംപ് 10 ലക്ഷം സംഭാവന നൽകി

ഹൂസ്റ്റണ്‍: പ്രകൃതി ദുരന്തത്തിൽപ്പെട്ട ഹൂസ്റ്റണിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ ധനസഹായം. 10 ലക്ഷം രൂപ (1 മില്യന്‍ ഡോളര്‍) ആണ് സംഭാവന നൽകിയത്. ശനിയാഴ്ച ട്രംപ് ഹൂസ്റ്റണിലെത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സ്വകാര്യ സമ്പാദ്യത്തില്‍ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. 

ചൊവ്വാഴ്ച ഹൂസ്റ്റണ്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്ന ട്രംപിന് ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും ട്രംപിന്‍റെ സന്ദര്‍ശനം സ്ഥിരീകരിച്ചു പ്രസ്താവന ഇറക്കിയിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍ നിന്നും ബില്യണ്‍ ഡോളറാണ് ഹൂസ്റ്റൺ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ആവശ്യപ്പെട്ടത്. ലൂസിയാനയിലും സമീപ സംസ്ഥാനങ്ങളിലും നാശംവിതച്ച കത്രീന ചുഴലിക്കാറ്റിന് ശേഷം നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെഡറല്‍ ഗവർമെന്‍റ് 200 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. 

Tags:    
News Summary - Donald Trumpdonate 1 million dollar in personal funds to Hurricane Harvey relief efforts -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.