ബിസിനസ് തുടരും – ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്താലും ബിസിനസ് അവസാനിപ്പിക്കില്ളെന്ന് ഡോണള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്‍റുമാരുടെ മാതൃകയില്‍ അധികാരമേറ്റാല്‍ ആസ്തികള്‍ വിറ്റൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം യു.എസ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിക്കാനിരിക്കുകയാണ്. അതിനിടെയാണ് ട്രംപിന്‍െറ പ്രതികരണം. പ്രസിഡന്‍റായാല്‍ ബിസിനസ് ഉപേക്ഷിക്കാന്‍ നിയമപരമായി ബാധ്യതയില്ളെങ്കിലും മുന്‍കാല പ്രസിഡന്‍റുമാര്‍ അതു ചെയ്തിരുന്നു.ബിസിനസും ഭരണവും ഒരുപോലെ നടത്താനാവുമെന്നാണ് ട്രംപിന്‍െറ പക്ഷം. രണ്ടര ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ട്രംപ് പ്രസിഡന്‍റാവുന്നത്, പല തീരുമാനങ്ങളെയും ബാധിക്കുമെന്നാണ് ഡെമോക്രാറ്റുകള്‍ വാദിക്കുന്നത്.

 

Tags:    
News Summary - donald trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.