വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് ബാധിതരുടെ നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യത്തിലും ചൈനയെ ഭീഷണിപ്പെടുത്തി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കോവിഡ് വൈറസ് ചൈനയിലെ വുഹാനിലുള്ള സർക്കാർ വൈറോളജി ലബോറട്ടറിയിൽ നിന്നു പുറത്തുവന്നതാണെന്നതിന് തെളിവുണ്ടെന്നാണ് ട്രംപിൻെറ അവകാശവാദം. കോവിഡ് മഹാമാരിക്കു പിന്നിൽ ചൈനയാണെന്ന് ട്രംപ് നിരന്തരം ആരോപിക്കുന്നുണ്ട്. ഈ വാദത്തിന് പിൻബലം നൽകാന്‍ തെളിവുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘തെൻറ പക്കൽ തെളിവുണ്ട്’ എന്നാണ് ട്രംപ് പറഞ്ഞത്. ചൈനക്കെതിരായ ആരോപണങ്ങളിൽ എന്തുകൊണ്ട് ഉറച്ചുനിൽക്കുന്നുവെന്ന ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് ഇപ്പോൾ പറയാനാകില്ലെന്ന് മറുപടി നൽകി.
ചൈനയുമായുള്ള യു.എസ് കടബാധ്യത റദ്ദാക്കാൻ കഴിയുമെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, വ്യത്യസ്തമായി അത് ചെയ്യാമെന്നും ഒരുപക്ഷേ കുറച്ചുകൂടി നേരായ രീതിയിൽ പ്രവർത്തിക്കാനാകുമെന്നും ട്രംപ് പറഞ്ഞു. കടം വാങ്ങൽ കരാർ റദ്ദാക്കുന്നതിന് സമാനമായത് ചെയ്യാൻ കഴിയുമെന്നും ട്രംപ് ആവർത്തിച്ചു. കോവിഡ് വൈറസിനെ ചൈനക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് യു. എസ്‍ പ്രഡിൻറ് ശ്രമിക്കുന്നത്. വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പുറത്തുവിട്ടതെന്ന് കണ്ടെത്താൻ യു.എസ് സി.ഐ.എ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ സംഘടനകളുടെ മേൽ സമ്മർദ്ദം ചെലുത്തി വരികയാണ്.
ലോകമെങ്ങും 33 ലക്ഷത്തിലധികം പേരെ വൈറസ് ബാധിച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ ലഭിച്ചിട്ടും അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുംകോവിഡ് മരണങ്ങളുമുണ്ടായത്. ആറ് ആഴ്ചക്കുള്ളിൽ അമേരിക്കയിൽ മൂന്നുകോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായുള്ള ഡാറ്റയും പുറത്തുവന്നിരുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന വിമർശനത്തെ പ്രതിരോധിക്കാൻ ചൈനയുടെമേൽ പഴിചാരുകയാണ് അമേരിക്ക. ചൈനക്ക് എതിരായ തെളിവു കണ്ടെത്തണമെന്ന് മുൻ സി.ഐ.എ ഡയറക്ടറും സ്റ്റേറ്റ് സെക്രട്ടറിയുമായ മൈക് പോംപിയോയും ആവശ്യെപ്പട്ടിരുന്നതായി റിേപ്പാർട്ട് പുറത്തുവന്നിരുന്നു.
അതേസമയം, അങ്ങനെയൊരു തെളിവു കണ്ടെത്താനാകുമോയെന്ന കാര്യത്തിൽ ഉറപ്പിലാതെ നിൽക്കുകയാണ് രഹസ്യാന്വേഷണ ഏജൻസികൾ. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പടർന്ന എച്ച്.ഐ.വി, ഇബോള, സാർസ് രോഗങ്ങളുടേതിന് സമാനമാണ് കൊറോണയുടെ ജനിതകഘടന, ലബോറട്ടറികളിൽ നിന്ന് വികസിപ്പിച്ചെടുത്തതല്ല ഇതെന്നാണ് ശാസ്ത്രസംഘം മനസ്സിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.