ന്യൂയോർക്ക്: തെൻറ ശത്രുക്കൾക്കും പുതുവൽസര ആശംസകൾ നേർന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.എെൻറ ശത്രുക്കൾക്കും എനിക്കെതിരായി മത്സരിച്ച് ദയനീമായി പരാജയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന എല്ലാവർക്കും പുതുവൽസര ആശംസകൾ നേരുന്നുവെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ജനുവരി 20ന് അമേരിക്കയുടെ 45ാമത്തെ പ്രസിഡൻറായി ഡൊണാൾഡ് ട്രംപ് ചുമതലയേൽക്കും. നിരവധി പേരെ പ്രെമറി തെരഞ്ഞെടുപ്പുകളിൽ തോൽപ്പിച്ചതിന് ശേഷമാണ് ഡൊണാൾഡ് ട്രംപ് അവസാന മൽസരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഹിലരി ക്ലിൻറണോടായിരുന്നു ട്രംപിെൻറ മത്സരം. പ്രവചനങ്ങളെ അട്ടിമറിച്ച് കൊണ്ട് അമേരിക്കയുടെ പ്രസിഡൻറായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.