ഇംപീച്ച്​മെന്‍റ്: ട്രംപിന് തിരിച്ചടിയായി അംബാസിഡറുടെ മൊഴി

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്​മെന്‍റ് നടപടിയിൽ നയതന്ത്ര ഉദ്യോഗസ്ഥന്‍റെ മൊഴി. യ ു.എസ്. മുൻ വൈസ്പ്രസിഡന്‍റ് ജോ ബൈഡനെതിരെ വ്യാജ കേസെടുക്കാൻ യുക്രെയ്​നിനോട് സമ്മര്‍ദ്ദം ചെലുത്തിയതായി യൂറോപ്യൻ യൂനിയനിലെ യു.എസ്​ അംബാസിഡർ മൊഴി നൽകി. ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാതെ സാമ്പത്തിക സഹായം അനുവദിക്കില്ലെന്നാണ് ട്രംപ് ഭരണകൂടം യുക്രെയ്​നെ അറിയിച്ചതെന്ന് അംബാസിഡർ പറയുന്നു. ഇംപീച്ച്മെന്‍റ് നേരിടുന്ന ട്രംപിന് പ്രധാന തിരിച്ചടിയാണിത്.

അംബാസിഡർ ഗോര്‍ഡണ്‍ സണ്‍ലാൻഡ് ആണ് മൂന്നംഗ അന്വേഷണ സമിതിയിൽ ട്രംപിനെതിരെ മൊഴി നൽകിയത്. ഇക്കാര്യം അറിയില്ലെന്നായിരുന്നു ഗോർഡൺ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ, അംബാസിഡറുടെ മൊഴി വൈറ്റ്ഹൗസ് തള്ളി.

അടുത്ത വർഷം നടക്കാനിരിക്കുന്ന യു.എസ്. പ്രഡിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന്‍റെ പ്രധാന എതിരാളിയാണ് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ.

ഇംപീച്ച്​മെന്‍റ് വിഷയത്തില്‍ പൊതുജനങ്ങളിൽനിന്ന്​ തെളിവെടുപ്പ്​ അടക്കമുള്ള കാര്യങ്ങള്‍ക്ക് നേരത്തെ ഡെമോക്രാറ്റുകൾക്ക്​ ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ അംഗീകാരം നൽകിയിരുന്നു. ആദ്യഘട്ടത്തില്‍ യുക്രെയ്​ൻ വിഷയത്തിൽ ട്രംപ് അധികാരം ദുര്‍വിനിയോഗം ചെയ്‌തോയെന്നതടക്കം കാര്യങ്ങളാണ് ​പരിശോധിക്കുന്നത്.

Tags:    
News Summary - Donald Trump impeachment Diplomat now acknowledges quid pro quo-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.