തെരേസ മേയ് കഴിവുകെട്ടവളെന്ന് ട്രംപ്

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തെക്കുറിച്ചുള്ള രഹസ്യ സന്ദേശം ചോർന്നതിനെച്ചൊല്ലി ആരംഭിച്ച യു.എസ്-ബ്രിട്ടൻ വാക്പോര ് രൂക്ഷമാകുന്നു. ബ്രിട്ടീഷ് കാവൽ പ്രധാനമന്ത്രി തെരേസ മേയ് കഴിവുകെട്ടവളാണെന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രം പിന്‍റെ പ്രസ്താവന. മേയ് സ്ഥാനമൊഴിയുന്നത് തന്നെയാണ് നല്ലതെന്നും ബ്രെക്സിറ്റ് ചർച്ചകൾ അവരാണ് വഷളാക്കിയതെന്നു ം ട്രംപ് കുറ്റപ്പെടുത്തി.

അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡർ കിം ദറോച്ച് ലണ്ടനിലേക്ക് അയച്ച രഹസ്യ കേബിൾ മാ ധ്യമങ്ങൾ ചോർത്തി പ്രസിദ്ധീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രംപ് ഭരണകൂടം കഴിവുകെട്ടതാണെന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം. ഇതിൽ പ്രകോപിതനായ ട്രംപ്, അംബാസഡർ ദറോച്ച് വിഡ്ഢിയാണെന്നാണ് പ്രതികരിച്ചത്. ബ്രിട്ടനുമായി നടത്താനിരുന്ന വാണിജ്യ ചർച്ചകളടക്കം ട്രംപ് മാറ്റിവെച്ചു.

എന്നാൽ, അംബാസഡർക്ക് പിന്തുണയുമായി തെരേസ മേയ് രംഗത്തെത്തിയിരുന്നു. തുടർന്നാണ് തെരേസക്കെതിരെ ട്രംപിന്‍റെ ട്വീറ്റ്.

ബ്രെക്സിറ്റ് ചർച്ചകൾ എങ്ങിനെയായിരിക്കണമെന്ന് അവരോട് പറഞ്ഞതായിരുന്നു, പക്ഷേ അവരത് മറ്റൊരു വഴിക്ക് നീക്കിയതാണ് കുഴപ്പമായെത്. മേയും അവരുടെ കൂടെയുള്ളവരും എന്തൊക്കെ കുഴപ്പങ്ങളാണ് ഉണ്ടാക്കിയതെന്നും ട്രംപ് ട്വിറ്ററിൽ കുറ്റപ്പെടുത്തി.

Tags:    
News Summary - donald Trump against May-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.