ഡാളസ്സ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്രിസ്തുമസ് ഡിസംബര്‍ 2 ന്  

പ്ലാനൊ (ഡാളസ്സ്): ഡാളസ്സ് ഇന്ത്യന്‍ കമ്മ്യൂണിറ്റി എല്ലാവര്‍ഷവും നടത്തിവരാറുള്ള ക്രിസ്തുമസ് ആഘോഷം ഈ വര്‍ഷം ഡിസംബര്‍ 2 ന് നടക്കും.

ഗ്രേയ്‌സ് ജനറേഷന്‍ ചര്‍ച്ചി​​െൻറ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ വെസ്റ്റ് സ്പ്രിംഗ് പാക്ക്വെയിലുള്ള മിനര്‍വ ബാങ്ക്വറ്റ് ഹാളില്‍ വൈകിട്ട് 6 മണിക്ക് ആരംഭിക്കാം.

കാന്‍ഡില്‍ ലൈറ്റ് സര്‍വീസ്, ക്രിസ്തുമസ് കരാള്‍ ക്രിസ്തുമസ് സന്ദേശം, കുട്ടികളുടെ പ്രത്യേക പരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റര്‍ ഡിനേഷ് (ദുബായ് ക്രിസ്മസ് സന്ദേശം നല്‍കും. ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ എല്ലാ ചര്‍ച്ചുകളില്‍ നിന്നുള്ള അംഗങ്ങളും ഒത്തു ചേരുന്ന ക്രിസ്മസ് ആഘോഷത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി പാസ്റ്റര്‍ ജോസഫ് സ്റ്റാന്‍ലി അറിയിച്ചു. സാന്റാ, ക്രിസ്മസ് ഡിന്നര്‍ എന്നിവയോടെ പരിപാടികള്‍ സമാപിക്കും.

Tags:    
News Summary - dallas indian community christmas celebration on dec 2nd-usa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 08:57 GMT