കോവിഡ് വ്യാപനത്തിന് കുറവില്ല; മരണം 95,000 കടന്നു

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം 1,603,719 പേർക്ക് രോഗം സ്ഥിരീകര ിച്ചിട്ടുണ്ട്. ആകെ മരണം 95,721 ആയി. ചികിത്സ തേടിയിരുന്ന 356,640 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ള 49,127 പേർ അതീവ ഗുരതരാവസ ്ഥയിൽ കഴിയുകയാണ്. 184 രാജ്യങ്ങൾ വൈറസ് ബാധയുടെ പിടിയിലാണ്.

അമേരിക്കയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 4,68,566 ആയി ഉയർന് നു. 16,691 പേർക്ക് ജീവൻ നഷ്ടമായി. 25,928 ആളുകൾ രോഗമുക്തി നേടി. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 161,504 പേർ. ന്യൂ ജെഴ്സി-51,027, മിഷിഗൻ-21,504, കാലിഫോണിയ-19,971 എന്നിവയാണ് കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളുടെ കണക്ക്.

സ്പെയിൻ- 1,53,222, ഇറ്റലി-1,43,626, ജർമനി-1,18,235, ഫ്രാൻസ്-1,17,749, ചൈന-81,907, ഇറാൻ-66,220, യു.കെ-65,077 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ രാജ്യം തിരിച്ചുള്ള കണക്ക്.

സ്പെയിനിൽ 15,447 പേർ മരണപ്പെട്ടു. ഇറ്റലി-18,279, ജർമനി-2,607, ഫ്രാൻസ്-12,210, ചൈന-3,336, ഇറാൻ-4,110, യു.കെ-7,978 -ഇതാണ് വിവിധ രാജ്യങ്ങളിലെ മരണസംഖ്യ.

ആഫ്രിക്കൻ വൻകരയിൽ വൈറസ് ബാധിതരുടെ എണ്ണം 11,440ൽ എത്തി. ആകെ 574 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1,405 പേർ രോഗമുക്തി നേടി. 52 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് വ്യാപനം സ്ഥിരീകരിച്ചു. രണ്ടിടത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല.

സൗത്ത് ആഫ്രിക്ക (1,845), അൾജീരിയ (1,572), മൊറോക്കോ (1,275) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്.

Tags:    
News Summary - Covid 19 world death rate go to 95,000 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.