വാഷിങ്ടൺ: കോവിഡ് 19 വൈറസ് ബാധ വായുവിലൂടേയും പകരുമെന്ന് പഠനം. ശ്വസിക്കുേമ്പാഴും സംസാരിക്കുേമ്പാഴും വൈറസ് പകരുമെന്നാണ് പഠനഫലം വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ ആളുകളും മുഖാവരണം ധരിക്കണമെന്ന് യു.എസിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
പഠനഫലത്തിൻെറ അടിസ്ഥാനത്തിൽ എല്ലാവർക്കും മാസ്ക് ധരിക്കാൻ നിർദേശം നൽകണമെന്ന് യു.എസിലെ നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അേൻറാണി ഫൗസി ആവശ്യപ്പെട്ടു. രോഗം ബാധിച്ചയാളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നായിരുന്നു നേരത്തെയുള്ള അധികൃതരുടെ നിർദേശം.
പുതിയ പഠനം ചൂണ്ടിക്കാട്ടി നാഷണൽ അക്കാദമി ഓഫ് സയൻസ് വൈറ്റ്ഹൗസിന് ഏപ്രിൽ ഒന്നിന് കത്തയച്ചിരുന്നു. പഠനം ഇതുവരെ തീർപ്പിലെത്തിയിട്ടില്ല. അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങളിൽ വ്യക്തമാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.