ഇന്ത്യൻ എൻജിനീയർമാർക്ക് ചെലവ് കുറഞ്ഞ വെന്‍റിലേറ്റർ തയാറാക്കാൻ സാധിക്കും -യു.എസ്

വാഷിങ്ടൺ: ഇന്ത്യൻ എൻജിനീയർമാർക്ക് ചെലവ് കുറഞ്ഞ വെന്‍റിലേറ്റർ തയാറാക്കാൻ സാധിക്കുമെന്ന് അമേരിക്ക. കോവിഡ് വ് യാപനത്തിന്‍റെ സാഹചര്യത്തിലാണ് യു.എസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി (പി.ഡി.എ.എസ്) ആലിസ് വെൽസ ിന്‍റെ പ്രസ്താവന. ഇക്കാര്യം ചൂണ്ടിക്കാട്ടി ആലിസ് വെൽസ് ട്വീറ്റ് ചെയ്തു.

"ചെലവ് കുറഞ്ഞ വെന്‍റിലേറ്റർ തയാറാക്കാൻ ഇന്ത്യൻ എൻജിനീയർമാർക്ക് സാധിച്ചാൽ അത് വലിയ മാറ്റമായിരിക്കും. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയെയും ഉപദേശം നൽകിയ യു.എസ് ആസ്ഥാനമായ കമ്പനിയെയും പിന്തുണക്കുന്നു. കണ്ടുപിടിത്തം വിജയകരമാകുമെന്ന് വിശ്വസിക്കാം" -ആലിസ് വെല്ലിന്‍റെ ട്വീറ്റിൽ പറയുന്നു.

കോവിഡ് വൈറസ് ബാധയെ തുടർന്ന് നിരവധി രാജ്യങ്ങൾ വെന്‍റിലേറ്ററിന്‍റെ ദൗർലഭ്യം നേരിടുകയാണ്. ലോകാരോഗ്യ സംഘടന മാർച്ച് 11നാണ് കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചത്​.

ലോകത്താകമാനം 9,36,865 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 47,264 പേർ മരണപ്പെട്ടു.

Tags:    
News Summary - COVID 19: US Hope Indian engineers succeed in making low-cost ventilator -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.