കൊറോണ കെണിയായി; 'കൊറോണ ബിയർ ' ഉൽപാദനം നിർത്തി

മെക്​സിക്കോ സിറ്റി: കോവിഡ്​ മഹാമാരി പിടിമുറുക്കിയ സാഹചര്യത്തിൽ വാർത്തകളിൽ നിറഞ്ഞ മെക്​സിക്കൻ ബ്രാൻറായ കെ ാറോണ ബിയർ നിർമാണം നിർത്തിവെച്ച്​ കമ്പനി. കോവിഡ് വ്യാപനത്തി​​​െൻറ പശ്ചാത്തലത്തിൽ അവശ്യ വസ്‍തുക്കളല്ലാത്തവ യുടെ നിര്‍മാണവും വില്‍പനയും ഏപ്രില്‍ 30 വരെ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരി​​​െൻറ നിര്‍ദേശമുണ്ടായിരുന്നു. അതി​​​െൻറ അടിസ്ഥാനത്തിലാണ് ബിയര്‍ നിര്‍മാണം നിര്‍ത്തുന്നത്. കാര്‍ഷിക വ്യവസായം അല്ലാത്തവയെല്ലാം നിര്‍ത്താനാണ് മെക്സിക്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രമുഖ മെക്സിക്കന്‍ ബ്രാന്‍ഡായ കൊറോണ ബിയറിന് അമേരിക്കയില്‍ പ്രിയം കുറഞ്ഞതായി നേരത്ത തന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വൈറസ് ബാധ ബിയറിന്‍റെ വില്‍പനയെ ബാധിച്ചിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ അവകാശവാദം. ബിയർ നിർമാണം താൽക്കാലികമായാണ്​ നിർത്തുന്നതെന്നാണ്​ കമ്പനി ട്വിറ്ററിലൂടെ അറിയിച്ചത്​.

Tags:    
News Summary - Corona beer stops production-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.