പാചക വിദഗ്ധനും ബോംബെ കാന്‍റീൻ ഉടമയുമായ ഫ്ലോയ്ഡ് കാർഡോസ് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂയോർക്ക്: പ്രമുഖ പാചക വിദഗ്ധനും ബോംബെ കാന്‍റീൻ, ചെസ് ഫ്ലോയ്ഡ്, ഒ പെഡ്രോ എന്നീ റസ്റ്ററന്‍റ് ശൃംഖലകളുടെ ഉടമയ ുമായ ഫ്ലോയ്ഡ് കാർഡോസ് കോവിഡ് ബാധിച്ച് മരിച്ചു. ന്യൂജഴ്സിയിലായിരുന്നു 59കാരനായ ഫ്ലോയ്ഡിന്‍റെ അന്ത്യം.

ഇക്കഴ ിഞ്ഞ 19നാണ് ഫ്ലോയ്ഡ് കാർഡോസിന് കോവിഡ് സ്ഥിരീകരിച്ചത്. ബോംബെ കാന്‍റീൻ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫ്ലോയ്ഡ് കാർഡോ സ് ജന്മനാടായ മുംബൈയിൽ ഉണ്ടായിരുന്നു. മാർച്ച് ഒന്നിനായിരുന്നു വാർഷികാഘോഷം നടന്നത്. മാർച്ച് എട്ടുവരെ ഇദ്ദേഹം മ ുംബൈയിൽ ഉണ്ടായിരുന്നു. പുതിയ മധുരപലഹാര കടയുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തിരുന്നു.

തുടർന്ന് അമേരിക്കയില േക്ക് പറന്ന ഫ്ലോയ്ഡ് അവിടെ ചികിത്സ തേടുകയായിരുന്നു. താൻ ആശുപത്രിയിൽ ചികിത്സ തേടിയ വിവരം ഫ്ലോയ്ഡ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ആശുപത്രിയിൽ കഴിയുന്ന ചിത്രവും ദിവസങ്ങൾക്ക് മുമ്പ് പങ്കുവെച്ചിരുന്നു.

Full View
Tags:    
News Summary - Chef Floyd Cardoz, co-owner of Bombay Canteen, dies of Covid-19 in New Jersey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.