ശൈത്യകാലത്ത് കോവിഡ് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അമേരിക്ക

വാഷിങ്ടൺ: വരുന്ന ശൈത്യകാലത്ത് കോവിഡ് വൈറസ് അമേരിക്കയിൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് യു.എസ് പബ്ലിക് ഹെൽത്ത് അധികൃതരുടെ മുന്നറിയിപ്പ്. സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) മേധാവി റോബർട്ട് റെഡ്ഫീൽഡ് ആണ് ഇക്കാര്യം ചൂണ്ടക്കാട്ടിയത്.

ശൈത്യത്തിലെ പകര്‍ച്ചപ്പനി സീസൺ കൂടി വരുന്നതോടെ കോവിഡ് മറ്റൊരു തലത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. ഇത് നിലവിലെ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെ കൂടുതൽ ക്ലേശകരമാക്കും.

ഒരേസമയം, പകര്‍ച്ചപ്പനിയെയും കോവിഡിനെയും പ്രതിരോധിക്കേണ്ട സാഹചര്യം വരുമെന്നും വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ സി.ഡി.സി മേധാവി ചൂണ്ടിക്കാട്ടി.

ശ്വാസകോശ സംബന്ധമായ രണ്ട് അസുഖങ്ങൾ ഒരേസമയം ഉണ്ടാകുന്നത് ആരോഗ്യ സംരക്ഷണ സംവിധാനത്തെ പ്രതിസന്ധിയിലാക്കും. ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങി പരസ്യമായി പ്രതിഷേധിക്കുന്നത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമല്ലെന്നും റോബർട്ട് റെഡ്ഫീൽഡ് പറഞ്ഞു.

Tags:    
News Summary - CDC chief warns of more difficult wave of covid 19 next winter -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.