കനേഡിയൻ നാവികസേനാ ഹെലികോപ്ടർ കണ്ടെത്താനുള്ള സംഘത്തിൽ അമേരിക്കയും

ഓട്ടവ: മെഡിറ്ററേനിയൻ കടലിൽ കാണാതായ കനേഡിയൻ നാവികസേനാ ഹെലികോപ്ടർ കണ്ടെത്താനുള്ള തിരച്ചിൽ സംഘത്തിൽ അമേരിക്കയെയും ഉൾപ്പെടുത്തി. ദ്രുതപ്രതിരോധ പ്രവർത്തനങ്ങളിലെ മികവാണ് അമേരിക്കൻ നാവികസേനയെ സംഘത്തിൽ ഉൾപ്പെടുത്താനുള്ള കാരണമെന്ന് ലഫ്റ്റനന്‍റ് ജനറൽ മൈക് റൗലേയു വ്യക്തമാക്കി. 

കനേഡിയൻ സംഘം നടത്തുന്ന തിരച്ചിലിന് ആവശ്യമായ ഉപദേശ, നിർദേശങ്ങൾ യു.എസ് നേവൽ സീ സിസ്റ്റംസ് കമാൻഡ് (എൻ.എ.വി.എസ്.ഇ.എ) നൽകും. കടലിൽ 3000 അടി താഴ്ചയിലുള്ള ഹെലികോപ്റ്റർ അവശിഷ്ടം വീണ്ടെടുക്കാനുള്ള സാങ്കേതികവിദ്യ കാനഡക്ക് ലഭ്യമല്ല. അടുത്ത ആഴ്ച ദൗത്യം തുടങ്ങാമെന്ന തീരുമാനത്തിലാണ് കനേഡിയൻ തിരച്ചിൽ സംഘം. 

നാറ്റോ സൈനിക നടപടിക്കിടെ മെഡിറ്ററേനിയൻ കടലിലാണ് കോപ്ടർ തകർന്നുവീണത്. ഹെലികോപ്ടർ അപകടത്തിൽ കാണാതായ ആറ് സൈനികരും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. റോയൽ കനേഡിയൻ വ്യോമസേനയിലെ നാലു പേരും നാവികസേനയിലെ രണ്ടു പേരുമാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

Tags:    
News Summary - Canada enlists US Navy in recovery of lost military Helicopter -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.