രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീൽ ലോകത്ത്​ രണ്ടാമത്​

സാവോപോളോ: രോഗബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന്​ ബ്രസീൽ ലോകത്ത്​ രണ്ടാമതെത്തി. ബ്രസീലിൽ 330,890 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 21,048പേർ മരിക്കുകയും ചെയ്​തു. അതേസമയം ശരിയായ രീതിയിൽ പരിശോധന നടക്കുകയാണെങ്കിൽ രോഗബാധിതരുടെ എണ്ണം ഇതിലും എത്രയോ ഇരട്ടിയാവുമെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. 

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1001 പേരാണ്​ മരിച്ചത്​. ബ്രസീലിൽ ഇത്​ മൂന്നാംതവണാണ്​ മരണം ആയിരം കടക്കുന്നത്​. ലാറ്റിനമേരിക്ക കോവിഡി​​െൻറ പുതിയ പകർച്ചവ്യാധി കേന്ദ്രമാവുമെന്ന്​ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിരുന്നു. 

യു.എസിൽ രോഗബാധിതരുടെ എണ്ണം 16.45 ലക്ഷം ആയി. 97,647 പേർ മരിച്ചു. റഷ്യയിൽ 3.26 ലക്ഷം രോഗികളാണുള്ളത്​. എന്നാൽ, മരണനിരക്ക്​ താരതമ്യേന കുറവാണ്​-3249. സ്​പെയിനിൽ 2.81 ലക്ഷം, ബ്രിട്ടനിൽ 2.54 ലക്ഷവും ഇറ്റലിയിൽ 2.29 ലക്ഷവും ഫ്രാൻസിൽ 1.82 ലക്ഷവും ആണ്​ രോഗബാധിതരുടെ എണ്ണം.


 

Tags:    
News Summary - Brazil World Second Nation in Covid 19 Positive -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.