വാഷിങ്ടൺ: അമേരിക്കയുടെ ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്സൺ വീണ്ടുമൊരു റെക്കോഡിെൻറ നിറവിൽ. ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ചതിെൻറ റെക്കോഡാണ് 57കാരിയായ പെഗ്ഗി സ്വന്തമാക്കിയിരിക്കുന്നത്. ജെഫ് വില്യംസിെൻറ 534 ദിവസം എന്ന റെക്കോഡാണ് അവർ പഴങ്കഥയാക്കിയത്. െപഗ്ഗിേയാടൊപ്പം ബഹിരാകാശത്തേക്ക് പോയവർ കഴിഞ്ഞദിവസം ഭൂമിയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ പെഗ്ഗിയെ ചില പരീക്ഷണങ്ങൾക്കായി അഞ്ചുമാസംകൂടി അവിടെ തുടരാൻ അനുവദിക്കുകയായിരുന്നു. ഗുരുത്വരഹിത മേഖലയിൽ എറ്റവും കൂടുതൽ സമയം നടന്നതിെൻറ റെക്കോഡും ഇവരുടെ പേരിലാണ്. ബഹിരാകാശ നിലയത്തിെല ആദ്യ വനിത കമാൻഡറും ഇവർ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.