വാഷിങ്ടൺ: ഏപ്രിൽ സിഖ് അവബോധ മാസമായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രവിശ്യയായ ഡെലേവർ. രാജ്യത്ത് സിഖ് വിഭാഗങ്ങൾക്കെതിരായ ആക്രമണം വർധിച്ച സാഹചര്യത്തിലാണ് ഡെലേവറിൽ പുതിയ നിയമം കൊണ്ടു വരുന്നത്.
ഏപ്രിലിൽ പൂർണമായും സിഖ് മതത്തെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനുള്ള പരിപാടികൾ സംഘടിപ്പിക്കും. സിഖുകാർ ഏറെ ബഹുമാനം അർഹിക്കുന്ന വിഭാഗമാണെന്ന് ഡെലവേർ പ്രവിശ്യ ഗവർണർ വ്യക്തമാക്കി. സിഖ് വംശജർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.