യാ​ത്ര​ക്കാ​രോ​ട്​ അ​പ​മ​ര്യാ​ദ​: എ​യ​ർ​ലൈ​ൻ​സ്​  ജീ​വ​ന​ക്കാ​ര​നെ ​​പി​രി​ച്ചു​വി​ട്ടു

വാഷിങ്ടൺ: യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ അമേരിക്കൻ എയർലൈൻസ് ജീവനക്കാരനെ േജാലിയിൽനിന്ന് താൽക്കാലികമായി പിരിച്ചുവിട്ടു. ജീവനക്കാരൻ യാത്രക്കാരിയുടെ കൈവശമുണ്ടായിരുന്ന കുഞ്ഞിനെ ഇരുത്തിയ സ്റ്റോളർ ബലമായി പിടിച്ചുവാങ്ങുകയും അതുകൊണ്ട് അവരെ ഇടിക്കുകയുമായിരുന്നു. സംഭവത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് എയർലൈൻസ് നടപടിയെടുത്തത്. സാൻഫ്രാൻസിസ്കോയിൽനിന്ന് ഡാളസിലേക്ക് പുറപ്പെട്ട 591 വിമാനത്തിലെ ജീവനക്കാരനാണ് യാത്രക്കാരോട് മോശമായി പെരുമാറിയത്. 

വെള്ളിയാഴ്ച നടന്ന സംഭവത്തിൽ അമേരിക്കൻ എയർലൈൻസ് അന്വേഷണം നടത്തിവരുകയായിരുന്നുവെന്ന് വക്താവ് ലെസ്ലി സ്കോട്ട് പറഞ്ഞു. വിമാനത്തിൽ സ്റ്റോളർ കയറ്റുന്നതു സംബന്ധിച്ച വാക്തർക്കത്തെ തുടർന്നാണ് പ്രശ്നങ്ങളുണ്ടായതെന്ന് സ്കോട്ട് അഭിപ്രായപ്പെട്ടു. സംഭവത്തിൽ യാത്രക്കാരിയോടും അവരുടെ കുടുംബത്തോടും മറ്റ് ഉപഭോക്താക്കളോടും ക്ഷമയാചിക്കുന്നതായി എയർലൈൻസ് പറഞ്ഞിരുന്നു. തുടർന്നുള്ള യാത്രയിൽ യാത്രക്കാരിക്കും കുടുംബത്തിനും ഫസ്റ്റ് ക്ലാസ് പരിഗണന നൽകിയിരുന്നു. 
 
Tags:    
News Summary - American Airlines employee clashes with passenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.