82 കോടി ജനങ്ങൾ പട്ടിണിയിൽ; പാഴാകുന്നത് 100 കോടി ടൺ ഭക്ഷണം

ന്യൂയോർക്ക്: ലോകത്ത് 82 കോടി ജനങ്ങൾ ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണെന്നും അതേസമയം, 100 കോടി ടൺ ഭക്ഷണം പ്രതിവർഷം പാഴാ കുകയാണെന്നും ഐക്യരാഷ്ട്ര സഭ. ലോകം നേരിടുന്ന ഭക്ഷ്യപ്രതിസന്ധിയിൽ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗു ട്ടെറസ് ആശങ്ക രേഖപ്പെടുത്തി.

ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16ന് നൽകിയ സന്ദേശത്തിലാണ് ഐക്യരാഷ്ട്ര സഭ തലവൻ ലോകത്തെ ഭക്ഷ്യ അസന്തുലിതാവസ്ഥയിൽ ആശങ്കയറിയിച്ചത്. പട്ടിണിയിലാകുന്ന ജനങ്ങളുടെ എണ്ണം വർധിക്കുകയും ഇത്രയേറെ ഭക്ഷണം പാഴാകുകയും ചെയ്യുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയാത്തതാണ്.

അതേസമയം, ലോകത്ത് 200 കോടി പേർ പൊണ്ണത്തടിയും അമിതഭാരവും നേരിടുകയാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ അസുഖങ്ങൾക്ക് കാരണമാവുന്നു. ഇവയിൽ നിന്ന് മാറ്റങ്ങൾക്കുള്ള സമയമാണിതെന്നും അന്‍റോണിയോ ഗുട്ടെറസ് പ്രസ്താവിച്ചു.

'എല്ലാവർക്കും എവിടെയും പോഷകാഹാരം ലഭ്യമാകുന്ന ലോകം' എന്നതാണ് ഭക്ഷ്യദിനാചരണം ലക്ഷ്യമിടുന്നത്. വിശപ്പ് രഹിതമായ ഒരു ലോകം അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ (എഫ്.എ.ഒ) റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പോഷകാഹാര ദൗർലഭ്യമുള്ള രാജ്യം ഇന്ത്യയാണ്. 19.44 കോടി ജനങ്ങളാണ് ഇന്ത്യയിൽ ഭക്ഷ്യക്ഷാമം നേരിടുന്നത്.

Tags:    
News Summary - 820 million people facing food shortage while 1 billion tonne food wasted every year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.