എ.ആര്‍. റഹ്മാനെക്കുറിച്ച് ഒന്നും പറയാതെ ഇളയരാജ

വാഷിങ്ടണ്‍: സംഗീത പ്രതിഭയായ എ.ആര്‍. റഹ്മാനെക്കുറിച്ച് ഒന്നും പറയാതെ വിഖ്യാത തമിഴ് സംഗീതജ്ഞന്‍ ഇളയരാജ.  വാഷിങ്ടണില്‍ ഒരു പ്രാദേശിക ഇന്ത്യന്‍- അമേരിക്കന്‍ ചാനലിന്‍െറ പരിപാടിക്കിടെ ഉയര്‍ന്ന ചോദ്യത്തോട് അല്‍പം നീരസത്തോടെയാണ് ഇളയരാജ പ്രതികരിച്ചത്. എന്തിനാണ് എ.ആര്‍. റഹ്മാനെക്കുറിച്ച് തന്നോട് ചോദിക്കുന്നതെന്നും താങ്കള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് മതിപ്പില്ളെന്നാണോ എന്നുമായിരുന്നു അവതാരകനായ ചോദ്യകര്‍ത്താവിനോട് ഇളയരാജയുടെ പ്രതികരണം. റഹ്മാനെക്കുറിച്ച് നിങ്ങള്‍ക്ക് ധാരണ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ ധാരാളം താമസിക്കുന്ന വാഷിങ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു ഇളയരാജ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.