മിഷേല്‍ ഒബാമയുടെ പാസ്പോര്‍ട്ട് ഇന്‍റര്‍നെറ്റില്‍

വാഷിങ്ടണ്‍: യു.എസിന്‍െറ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ പാസ്പോര്‍ട്ടിന്‍െറ സ്കാന്‍ചെയ്ത പകര്‍പ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. സംഭവത്തില്‍ ഗുരുതരമായ സൈബര്‍ നിയമലംഘനം നടന്നതായി കരുതപ്പെടുന്നു.  വൈറ്റ് ഹൗസ് ജീവനക്കാരുടെ ഇ-മെയിലുകളും ചോര്‍ന്നവയില്‍ വരും.

പാസ്പോര്‍ട്ടിന്‍െറ ഫോട്ടോ പതിച്ച പേജ്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, ജനിച്ച സ്ഥലം എന്നിവയാണ് ചോര്‍ന്നത്. ഡിസിഎല്‍ ലീക്സ്.കോം എന്ന വെബ്സൈറ്റിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ഇതേ സൈറ്റില്‍തന്നെയാണ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്‍െറ സ്വകാര്യ ഇ-മെയിലുകളും ചേര്‍ന്നുവന്നത്. ഹാക്കര്‍മാര്‍ക്ക് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന ആരോപണവും നിലനില്‍ക്കുന്നു.

അതേസമയം, ചോര്‍ത്തി പുറത്തുവിട്ട രേഖകള്‍ ആധികാരികമാണോ എന്നതില്‍ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ തയാറായില്ല. വിഷയത്തില്‍ മിഷേലിന്‍െറ ഓഫിസും മൗനം പാലിക്കുകയാണ്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നതിനെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.