വിവാദ പരാമര്‍ശം; ഹിലരി ഖേദം പ്രകടിപ്പിച്ചു

വാഷിങ്ടണ്‍: എതിരാളിയായ ഡൊണാള്‍ഡ് ട്രംപിന്‍െറ അനുയായികള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ ഖേദം പ്രകടിപ്പിച്ചു. ‘നിര്‍ഭാഗ്യത്തിന്‍െറ പാഴ്ക്കൂട’യില്‍ കഴിയുന്നവര്‍ എന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപിന്‍െറ അനുയായികളെ അവര്‍ വിശേഷിപ്പിച്ചത്. ട്രംപിന്‍െറ പ്രചാരണ പരിപാടികളില്‍ ഭൂരിഭാഗവും പരിശോധിക്കുമ്പോള്‍ ദൗര്‍ഭാഗ്യം പേറുന്നവര്‍ എന്ന പ്രയോഗം വളരെ സാരവത്താണെന്നും അവര്‍ വാദിച്ചിരുന്നു. എന്നാല്‍, ‘പാതി’യോളം വരുന്ന വിഭാഗത്തെ അങ്ങനെ വിശേഷിപ്പിച്ചത് തെറ്റായിപ്പോയെന്ന് അവര്‍ പിന്നീട് പറഞ്ഞു.

ഏറെ മുന്‍വിധികളും മനോവിഭ്രാന്തിയുമാണ് ട്രംപ് തന്‍െറ പ്രചാരണത്തിലുടനീളം പുലര്‍ത്തുന്നതെന്നും മതവിരുദ്ധവും വംശീയവിരുദ്ധവുമായ ട്രംപിന്‍െറ സമീപനത്തിനെതിരെ തനിക്ക് മിണ്ടാതിരിക്കാനാവില്ളെന്നും അവര്‍ ചൂണ്ടിക്കാട്ടി. ട്രംപിന്‍െറ അനുയായികളെ വംശീയ-ലൈംഗിക വാദികള്‍, സ്വവര്‍ഗ വിദ്വേഷികള്‍, പരദേശി- ഇസ്ലാം വിരുദ്ധര്‍ എന്നിങ്ങനെ നേരത്തേ ഹിലരി വിശേഷിപ്പിച്ചിരുന്നു. കഠിനാധ്വാനികളും അതിശയിപ്പിക്കുന്നവരുമായ തന്‍െറ അനുയായികളെ ഹിലരി വളരെ മോശമായി അവഹേളിച്ചുവെന്നും ഇതിനെല്ലാം അവര്‍ തെരഞ്ഞെടുപ്പില്‍ വിലയൊടുക്കേണ്ടിവരുമെന്നും ഇതിനു മറുപടിയായി ട്രംപും ട്വീറ്റ് ചെയ്തിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.