ഫെഡറല്‍ കോടതിയിലേക്ക് മുസ്ലിം ജഡ്ജിയെ ഒബാമ നാമനിര്‍ദേശം ചെയ്തു

വാഷിങ്ടണ്‍: യു.എസ് ഫെഡറല്‍ കോടതിയിലേക്ക് മുസ്ലിം ജഡ്ജിയെ നാമനിര്‍ദേശം ചെയ്ത് പ്രസിഡന്‍റ് ബറാക് ഒബാമ ചരിത്രംകുറിച്ചു. സെനറ്റ് അംഗീകരിച്ചാല്‍ പാകിസ്താനില്‍ ജനിച്ച ആബിദ് ഖുറൈശി ജഡ്ജിയായി നിയമിതനാവുന്ന ആദ്യ മുസ്ലിമാകും. സെനറ്റിലെ ഭൂരിഭാഗം അംഗങ്ങളും റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരാണെന്നതാണ് പ്രധാന വെല്ലുവിളി.

കൊളംബിയയിലെ ജില്ലാ കോടതിയിലേക്കാണ് ഖുറൈശിയെ നാമനിര്‍ദേശം ചെയ്തത്. ഒബാമയുടെ ഭരണകാലാവധി അവസാനിക്കാന്‍ നാലു മാസംകൂടിയുണ്ട്. നേരത്തേ സുപ്രീംകോടതിയിലേക്ക് ഉള്‍പ്പെടെ ഒബാമ  നാമനിര്‍ദേശം ചെയ്ത സ്ഥാനാര്‍ഥികളെ റിപ്പബ്ളിക്കന്‍ പ്രതിനിധികള്‍ പരിഗണിച്ചിരുന്നില്ല. ഖുറൈശിയുടെ നാമനിര്‍ദേശം ട്രംപ് പ്രചാരണായുധമാക്കുമെന്നാണ് കരുതുന്നത്. യു.എസ് ചരിത്രത്തില്‍ ആദ്യമായി ഒബാമ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട 117 പേരെ ഫെഡറല്‍ കോടതിയിലേക്ക് നാമനിര്‍ദേശം ചെയ്തതായും 26 ആഫ്രിക്കന്‍ വനിതകളെ ഫെഡറല്‍ ബെഞ്ചിലേക്ക് നിയമിച്ചതായും വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.