‘സ്പെല്ലിങ് ബീ’യില്‍ വീണ്ടും ഇന്ത്യ

വാഷിങ്ടണ്‍: യു.എസില്‍ നടത്തിയ നാഷനല്‍ ‘സ്ക്രിപ്സ് ബീ ’ സ്പെല്ലിങ് മത്സരത്തില്‍ ഇന്തോ-അമേരിക്കന്‍ വംശജരായ രണ്ടു കുട്ടികള്‍ ജേതാക്കളായി. അതിലൊരാള്‍ ഇതുവരെയുള്ളവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ജേതാവെന്ന റെക്കോഡിനുടമയുമായി.  ജയ്റാം ജഗദീഷ് ഹത്വാര്‍(13), നിഹാര്‍ സായ്റെഡ്ഡി ജംഗ(11) എന്നിവരാണ് തിളക്കമാര്‍ന്ന വിജയം നേടിയത്. ട്രോഫി ഇരുവരും ചേര്‍ന്ന് ഏറ്റുവാങ്ങി. എല്ലാ വര്‍ഷവും നടക്കുന്ന മത്സരം ഇത്തവണ കടുത്തതായിരുന്നതെന്നാണ് വിലയിരുത്തല്‍.  

അവസാനത്തെ മത്സരാര്‍ഥികളായ പത്തില്‍ ഏഴുപേരും ഇന്ത്യന്‍ വംശജര്‍ ആയിരുന്നുവെന്നത് ശ്രദ്ധേയമായി. നിഹാര്‍ ടെക്സസില്‍നിന്നും ജയ്റാം ന്യൂയോര്‍ക്കില്‍നിന്നുമാണ് വന്നത്. എട്ടാം ഗ്രേഡ് കരസ്ഥമാക്കിയ സ്നേഹ ഗണേഷ് കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്. കഴിഞ്ഞവര്‍ഷം നാലാം സ്ഥാനത്തായിരുന്ന സ്നേഹ ഇത്തവണ മൂന്നാം സ്ഥാനത്തത്തെി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.