പ്രസിഡന്‍റായാല്‍ കാമറണുമായി സഹകരിക്കില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി നല്ലബന്ധം പുലര്‍ത്തില്ളെന്ന് ഡൊണാള്‍ഡ് ട്രംപ്. മുസ്ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നത് പൂര്‍ണമായി തടയണമെന്ന ട്രംപിന്‍െറ പ്രസ്താവന ശുദ്ധവിഡ്ഢിത്തമാണെന്ന് കാമറണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട സാദിഖ് ഖാനും മുസ്ലിംകളെക്കുറിച്ച് ട്രംപ് അജ്ഞനാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് സാദിഖ് ഖാനെ ഐക്യു ടെസ്റ്റിന് ക്ഷണിക്കാനും ട്രംപ് മറന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.