പ്രസിഡന്‍റായാല്‍ സാദിഖ് ഖാനെ അമേരിക്കയിലേക്ക് വിലക്കില്ളെന്ന് ട്രംപ്


വാഷിങ്ടണ്‍: പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയിലേക്ക് കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നവരുടെ പട്ടികയില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് ഇളവുനല്‍കുമെന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണും ഡൊണാള്‍ഡ് ട്രംപ് ഭയം വിതച്ച് ആളുകളെ ഭിന്നിപ്പിക്കുന്ന നയമാണ് പിന്തുടരുന്നതെന്ന്  വിമര്‍ശിച്ചിരുന്നു. അമേരിക്കയില്‍ മുസ്ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നുപറഞ്ഞ ട്രംപ് പ്രസിഡന്‍റായാല്‍ തനിക്ക് ആ രാജ്യത്തേക്ക് കടക്കാനാവില്ളെന്ന് ഖാന്‍ പരിഹസിച്ചു. അതിനുമറുപടിയായാണ് ട്രംപിന്‍െറ പരാമര്‍ശം. സാദിഖ് ഖാന്‍േറത് ഉന്നതതലത്തിലുള്ള പദവിയാണെന്നും അത് അതിശയിപ്പിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.