ഹിലരിക്കെതിരെ ട്രംപിന്‍െറ അധിക്ഷേപം

ന്യൂയോര്‍ക്: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റണെ വ്യക്തിപരമായി അധിക്ഷേപിച്ച് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഭര്‍ത്താവും മുന്‍ പ്രസിഡന്‍റുമായ ബില്‍ ക്ളിന്‍റന്‍െറ ചെയ്തികള്‍ക്കെതിരെ  ഹിലരി മനപ്പൂര്‍വം കണ്ണടച്ചു എന്നായിരുന്നു ട്രംപിന്‍െറ  ആരോപണം.
ബില്‍ ക്ളിന്‍റന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി സ്ത്രീകളുടെ ജീവിതം ഹോമിക്കപ്പെട്ടതായും മോണിക്കാ ലെവിന്‍സ്കി വിവാദം ഓര്‍മിപ്പിച്ച് ട്രംപ് പറഞ്ഞു.
രാജ്യത്തിന്‍െറ ചരിത്രത്തില്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും മോശമായി പെരുമാറിയ  പ്രസിഡന്‍റ് ബില്‍ ക്ളിന്‍റനായിരുന്നുവെന്നും അദ്ദേഹം ആക്ഷേപിച്ചു.
ഒറിഗോണില്‍ നടന്ന പ്രസംഗത്തിനിടെ മസാചൂസറ്റ്സ് സെനറ്ററും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ എലിസബത് വാറനെയും അധിക്ഷേപിച്ചു.കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍കൊണ്ട് ഇതിനകം പാര്‍ട്ടിക്ക് അകത്തുതന്നെ കടുത്ത ശത്രുക്കളെ സൃഷ്ടിച്ചുകഴിഞ്ഞ ട്രംപിന്‍െറ പുതിയ പ്രസ്താവന തന്‍െറ പക്ഷത്തെ സ്ത്രീകളെയും അകറ്റുമെന്ന് മാധ്യമങ്ങള്‍ ഉറപ്പിക്കുന്നു. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഹിലരി ക്ളിന്‍റന്‍ വലിയ തോതില്‍ മെനക്കെടേണ്ടിവരില്ളെന്നാണ് യു.എസിലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.