ഹവാന: അര നൂറ്റാണ്ടിനിടെ ആദ്യമായി അമേരിക്കയില്‍ നിന്ന് വിനോദസഞ്ചാരികളെ വഹിച്ചുള്ള ക്രൂസ് കപ്പല്‍ ക്യൂബയിലേക്ക്. 700 പേരുമായി മിയാമി തുറമുഖത്തുനിന്ന് യാത്രതിരിച്ച കപ്പല്‍ തിങ്കളാഴ്ച ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലത്തെും.
കടല്‍ വഴിയുള്ള യാത്രക്കുണ്ടായിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം ക്യൂബ എടുത്തുകളഞ്ഞതോടെയാണ് സ്വകാര്യ കമ്പനിയുടെ കൂറ്റന്‍ ആഡംബര കപ്പല്‍ നിറയെ യാത്രക്കാരുമായി ക്യൂബ ലക്ഷ്യമിട്ട് പുറപ്പെട്ടത്. അമേരിക്കയിലെ ക്യൂബന്‍ വംശജര്‍ക്കു പക്ഷേ, കപ്പല്‍ വഴി ക്യൂബയിലിറങ്ങാന്‍ അനുവാദമില്ല. ഈ നിയന്ത്രണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തുണ്ട്.
1959ല്‍ ക്യൂബന്‍ വിപ്ളവത്തോടെ ഫിദല്‍ കാസ്ട്രോ അധികാരമേറും മുമ്പ് അമേരിക്കന്‍ ക്രൂസ് കപ്പലുകള്‍ ഫ്ളോറിഡ കടല്‍വഴി സ്ഥിരമായി സര്‍വിസ് നടത്തിയിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെ നിലച്ച സര്‍വിസ് 2014ല്‍ ബറാക് ഒബാമറാഉള്‍ കാസ്ട്രോ സൗഹൃദത്തോടെയാണ് വീണ്ടും ജീവന്‍ വെച്ചത്. ഒന്നിടവിട്ട ആഴ്ചകളില്‍ സര്‍വിസ് ആരംഭിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.