അരിസോണയില്‍ ട്രംപിന്‍െറ റാലിക്കെതിരെ വന്‍ പ്രതിഷേധം

ന്യൂയോര്‍ക്: അരിസോണയില്‍ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കെതിരെ വന്‍ പ്രതിഷേധം. വംശീയത ആളിക്കത്തിക്കുന്ന ട്രംപ് പുറത്തുപോവുക എന്ന മുദ്രാവാക്യമുയര്‍ത്തി നൂറുകണക്കിന് പ്രതിഷേധക്കാര്‍ മന്‍ഹാട്ടന്‍ ചത്വരത്തിനു പുറത്ത് സമ്മേളിക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ തള്ളിച്ചയെ തുടര്‍ന്ന് അരിസോണയിലെ പ്രധാന ഹൈവേ അടച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ്ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കുനേരെ കൈയേറ്റം നടന്നതായും റിപ്പോര്‍ട്ടുണ്ട്.
ട്രംപിന്‍െറ പ്രചാരണവിഭാഗം മാനേജര്‍ കൊറി ലെവന്‍േറാവ്സ്കിയാണ് ആക്രമണം നടത്തിയതെന്ന് വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിഷേധക്കാരനുമായി കൊറി കയര്‍ക്കുന്നതും കോളറില്‍ പിടിച്ച് വലിച്ചിടുന്നതും കാണിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, പ്രചാരണവിഭാഗം വക്താവ് സംഭവം നിഷേധിച്ചു. കഴിഞ്ഞയാഴ്ച ഫ്ളോറിഡയിലെ പ്രചാരണ പരിപാടിക്കിടെ ഒരു വെബ്സൈറ്റിന്‍െറ റിപ്പോര്‍ട്ടറായ മിഷേല്‍ ഫീല്‍ഡ്സ് എന്ന യുവതിക്കും മര്‍ദനമേറ്റിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.