ഷികാഗോ: റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ മുന്‍നിരയിലുള്ള ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രചാരണ റാലിക്കിടെ ഇന്ത്യന്‍ വംശജനായ മാധ്യമ പ്രവര്‍ത്തകനുനേരെ കൈയേറ്റം. ട്രംപ് അനുകൂലികളും പ്രതിഷേധക്കാരും തമ്മിലെ കൈയാങ്കളി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ടര്‍ സ്വപന്‍ ദേബ് മര്‍ദിക്കപ്പെടുന്നത്. ദേബിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റാലിക്കിടെയുണ്ടായ സംഘട്ടനങ്ങളില്‍ പരിക്കേറ്റ് പൊലീസിന് സമീപം വീണുകിടന്നയാളെ കാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സ്വപന്‍ ദേബിനുനേരെ ട്രംപ് അനുകൂലികള്‍ ആക്രമണം നടത്തിയത്. തൊട്ടുപിറകെ പൊലീസും രംഗത്തത്തെി. നിലത്തേക്ക് വീഴ്ത്തി മുന്നറിയിപ്പില്ലാതെ കൈയില്‍ വിലങ്ങുവെക്കുകയായിരുന്നുവെന്ന് ദേബ് പറഞ്ഞു. അറസ്റ്റിന് തടസ്സംനിന്നുവെന്നാണ് പൊലീസ് വിശദീകരണം. പകയുടെ രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് നൂറുകണക്കിനുപേര്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് ട്രംപ് ഷികാഗോ റാലി നിര്‍ത്തിവെച്ചിരുന്നു. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ട്രംപിന്‍െറ റാലികളില്‍ പ്രവേശമുണ്ടാകാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.