ന്യുയോര്‍ക്ക്: ഡ്രൈവര്‍ വേണ്ട, വളവും തിരിവും വരുമ്പോള്‍ സ്റ്റിയറിങ് പിടിക്കണ്ട. എല്ലാം ഇലക്ട്രോണിക് നിയന്ത്രണത്തിലുള്ള കാര്‍. സെര്‍ച്ച് ഭീമന്‍ ഗൂഗിള്‍, ഡ്രൈവര്‍ ആവിശ്യമില്ലാത്ത കാര്‍ വിപണിയില്‍ ഇറക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇങ്ങനെയൊന്നിനെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പരീക്ഷാണാര്‍ഥത്തില്‍ ഇത് റോഡിലിറങ്ങിയപ്പോഴാണ് നാം മൂക്കില്‍ കൈവെച്ചു പോയത്.
ഇനിയിപ്പോര്‍ സെല്‍ഫി കാറിന്‍െറ കാലഘട്ടമാണെന്നു പറഞ്ഞാല്‍ അതിശയിക്കേണ്ടി വരില്ല കാരണം ഗൂഗിളിന്‍െറ പാത പിന്തുടര്‍ന്ന് മറ്റ് കമ്പനികളും ഡ്രൈവറില്ലാത്ത കാറിന്‍െറ പിറകെയാണ്. ആപ്പിള്‍, ബി.എം.ഡബ്ളു, മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ കമ്പനികളാണ് വിപണിയില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്്. അതിനിടെ കമ്പനി ആസ്ഥാനത്ത് ഗൂഗിളിന്‍െറ കാര്‍ അപകടത്തില്‍ പെട്ടതൊന്നും പുതിയ പരീക്ഷണങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നില്ല. അമേരിക്കയില്‍ ഇതുവരെ നാലു സംസ്ഥാനങ്ങളില്‍ ഈ കാറുകള്‍ നിയമ വിധേമാക്കിയിട്ടുണ്ട്. റഡാര്‍, സെന്‍സറുകള്‍, ക്യാമറകള്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയാണ് ഇതില്‍ ഘടിപ്പിക്കുന്നത്. ആപ്പിള്‍ കഴിഞ്ഞ ആഗസ്റ്റ് മുതല്‍ കാറിന്‍െറ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. യന്ത്രോപകരണം മാത്രമല്ളെന്നും അന്തിമമായി ഇതൊരു മൊബൈല്‍ ഉപകരണമായിരക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്.
ചൈനീസ് ഇന്‍റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്‍റിനെ അവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. മെഴ്സിഡസ് ബെന്‍സും വോക്സ് വാഗനും കാറിന്‍െറ ടെസ്റ്റ് ഡ്രൈവിങിനുള്ള ലൈസന്‍സ് നേടി. ബിഎം.ഡബ്ളിയു കമ്പനിയുടെ നൂറാം വാര്‍ഷികത്തിലാണ് കാര്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയും അതിനുള്ള വേദിയാകുമെന്നുറപ്പാണ്. കാരണം ടാറ്റ മോട്ടേഴ്സും മഹീന്ദ്രാ ആന്‍റ് മഹീന്ദ്രയും ഇതിന്‍റ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.