വിര്‍ജീനിയ: ‘സൂപ്പര്‍ ചൊവ്വ’ക്ക് മുന്നോടിയായി സംഘടിപ്പിച്ച റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ റാലികളില്‍നിന്ന് കറുത്തവര്‍ഗക്കാരെ പുറത്താക്കി. വിര്‍ജീനിയയിലെ റാഡ്ഫോര്‍ഡ് സര്‍വകലാശാലയിലെ റാലിയില്‍നിന്നു വിദ്യാര്‍ഥികളെ പുറത്താക്കുന്നതിന്‍െറ ദൃശ്യം പകര്‍ത്തുകയായിരുന്ന ടൈം മാഗസിന്‍ ഫോട്ടോഗ്രാഫര്‍ ക്രിസ് മോറിസിനെ ട്രംപ് അനുകൂലികള്‍ നിലത്തിട്ട് മര്‍ദിച്ചു.
ട്രംപിന്‍െറ സംസാരത്തിനിടെ, വിദ്വേഷമരുത് എന്നാവര്‍ത്തിച്ച് മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥികളെ പുറത്താക്കാന്‍ ട്രംപ് തന്നെ മൈക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു. നിങ്ങള്‍ മെക്സികോയില്‍നിന്നാണോ എന്നും നിരന്തരം വംശീയവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ട്രംപ് ചോദിക്കുന്നതും കേള്‍ക്കാമായിരുന്നു. ബ്ളാക് ലൈവ്സ് മാറ്റര്‍ എന്ന സംഘത്തിന്‍െറ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ച വിദ്യാര്‍ഥികളെ സുരക്ഷാഉദ്യോഗസ്ഥര്‍ പുറത്താക്കി. ഏതാനും മണിക്കൂറുകള്‍ക്കകം ജോര്‍ജിയ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേള്‍വിക്കാരായി നില്‍ക്കുകയായിരുന്ന 30ഓളം കറുത്തവര്‍ഗക്കാരായ വിദ്യാര്‍ഥികളെയും ട്രംപിന്‍െറ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് പുറത്താക്കി. രണ്ടു സംഭവങ്ങളുടെയും വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, സംഭവം ട്രംപിന്‍െറ മാധ്യമവക്താക്കള്‍ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.