ഇന്ത്യയടക്കം 23 രാജ്യക്കാര്‍ക്ക് വിസ അനുവദിക്കരുതെന്ന് യു.എസ് സെനറ്റ് അംഗം

വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസില്‍ പവേശിക്കാനുള്ള വിസ അനുവദിക്കരുതെന്ന് യു.എസ് സെനറ്റ് അംഗം ചക്ക് ഗ്രാസ്ലെ.  റിപ്പബ്ളിക്കന്‍ സെനറ്ററും സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാനുമായ ഗ്രാസ്ലെ, ബറാക് ഒബാമ ഭരണകൂടത്തോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ, കുടിയേറ്റ രഹിത വിസകള്‍ നല്‍കരുതെന്നാവശ്യപ്പെട്ട്  ഗ്രാസ്ലെ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജെ ജോണ്‍സണ് കത്ത് നല്‍കി.

കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഗുരതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലുകള്‍ നിരന്തരം അമേരിക്കന്‍ ജയിലുകളില്‍ നിന്ന് സ്വതന്ത്രരാകുന്നു. ഇവരെ സ്വന്തം രാജ്യം തിരികെ സ്വീകരിക്കുന്നില്ല.  2015 ല്‍ മാത്രം 2,166 പേരാണ് യു.എസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തത്തെിയത്.  സ്വന്തം രാജ്യങ്ങള്‍  സ്വീകരിക്കാതെ രണ്ടു വര്‍ഷം മുമ്പ് സ്വതന്ത്രരായവര്‍ വരെ ഇവിടെയുണ്ട്. ഇത്തരത്തില്‍  6,100  ഓളം പേര്‍ യു.എസിലുണ്ട്. ഈ സാഹചര്യം തുടരാതിരിക്കണമെങ്കില്‍ സഹകരണമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കണമെന്ന്  ഗ്രാസ്ലെ അറിയിച്ചു.

സഹകരണമില്ലാത്തവയായി നിലവില്‍  23 രാജ്യങ്ങളുടെ പേരാണ് യു.എസ് സെനറ്റ്  പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യൂബ, ചൈന, സൊമാലിയ, ഇന്ത്യ, ഘാന എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.