ന്യൂയോര്‍ക്: തീവ്രവാദി ആക്രമണം ചെറുക്കുന്നതിന്‍െറ ഭാഗമായി രാജ്യത്തെ മുസ്ലിംകളുടെ വിവരശേഖരണം നടത്തണമെന്ന് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. സി.ബി.എസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. ഇസ്രായേല്‍ മാതൃകയിലുള്ള മുസ്ലിം വ്യക്തി വിവരശേഖരണമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. നേരത്തെ, ഓര്‍ലന്‍ഡ് വെടിവെപ്പാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ യു.എസ് മുസ്ലിംകളെ പുറത്താക്കണമെന്നും രാജ്യത്തേക്ക് ഇനിമേല്‍ മുസ്ലിംകളെ പ്രവേശിപ്പിക്കരുതെന്നുമുള്ള അദ്ദേഹത്തിന്‍െറ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.