ലോകത്ത് ബാലവേല ചെയ്യുന്നത് 17 കോടി കുട്ടികള്‍

വാഷിങ്ടണ്‍: ലോകത്താകമാനം 17 കോടിയോളം കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ടെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന. നിര്‍മാണമേഖലയിലാണ് അധികപേരും പണിയെടുക്കുന്നത്. രണ്ടു കോടിയോളം പേര്‍ നിര്‍ബന്ധിത ജോലിക്ക് വിധേയരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് സംഘടന പുറത്തുവിട്ടത്. ലോകത്താകമാനം പതിനാറ് കോടി എണ്‍പത് ലക്ഷം കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ട്. 58 രാജ്യങ്ങളിലായി 122 ഉല്‍പന്നങ്ങളാണ് കുട്ടികളാല്‍ നിര്‍മിക്കപ്പെടുന്നത്. കാര്‍ഷികം, നിര്‍മാണം എന്നീ മേഖലകളിലാണ് കുട്ടികളിലധികവും പണിയെടുക്കുന്നത്.
സ്വര്‍ണഖനി, രത്നവ്യവസായം, കല്‍ക്കരി തുടങ്ങി അപകടകരമായ മേഖലകളിലും കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിര്‍മാണത്തിന്‍െറ ആദ്യഘട്ടത്തിലാണ് കുട്ടികളെ ഉപയോഗപ്പെടുത്തുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.