ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക് മണ്ണില്‍ ആസൂത്രണം നടന്നില്ളെന്ന് ഉറപ്പുവരുത്തണം


വാഷിങ്ടണ്‍: ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക് മണ്ണില്‍ ആസൂത്രണം നടന്നില്ളെന്ന് പാകിസ്താന്‍ ഉറപ്പുവരുത്തണമെന്ന് യു.എസ്. തീവ്രവാദം തങ്ങളുടെ അയല്‍പക്കങ്ങളിലാണ് വിരിയുന്നതും വളരുന്നതുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് കോണ്‍ഗ്രസിലെ പ്രസ്താവനക്കു തൊട്ടുപിന്നാലെയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിന്‍െറ പ്രസ്താവന. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പാക്നടപടികള്‍ക്ക് സര്‍വപിന്തുണയും ഉണ്ടാകുമെന്നും അമേരിക്ക വ്യക്തമാക്കി.

സഹകരണം വര്‍ധിപ്പിക്കുന്നതിനും സംഘര്‍ഷം ലഘൂകരിക്കുന്നതിനുമായി ഇരു രാജ്യങ്ങളും തമ്മില്‍ ആരോഗ്യകരമായ ചര്‍ച്ച നടക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് മാര്‍ക് ടോണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങളുടെ മേഖലയില്‍നിന്നുകൊണ്ട് ആരും ഇന്ത്യക്കെതിരായ ആക്രമണം ആസൂത്രണം ചെയ്യുന്നില്ളെന്ന് ഉറപ്പുവരുത്തേണ്ടത് ഇതിന്‍െറ ആദ്യപടിയാണ്. പല ഭീകരസംഘടനകളും പാകിസ്താനില്‍നിന്നാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതെന്നും ടോണര്‍ ആരോപിച്ചു. മോദി-ഒബാമ സംഭാഷണത്തില്‍ കാര്യമായും ചര്‍ച്ചചെയ്തത് പാകിസ്താന്‍ വിഷയംതന്നെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.