ട്രംപ് കോമാളിയെന്ന് മൈക്കല്‍ മൂര്‍

ലണ്ടന്‍: റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കോമാളിയാണെന്ന് ഓസ്കര്‍ ജേതാവും പ്രമുഖ ഡോക്യുമെന്‍ററി സംവിധായകനുമായ മൈക്കല്‍ മൂര്‍. തന്‍െറ പുതിയ ചിത്രമായ വേര്‍ ടു ഇന്‍വേഡ് നെക്സ്റ്റിന്‍െറ പ്രദര്‍ശനാര്‍ഥം യു.കെയിലത്തെിയ അദ്ദേഹം ഇന്‍ഡിപെന്‍ഡന്‍റുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപിനെതിരെ രൂക്ഷവിമര്‍ശം നടത്തിയത്. രാജ്യത്തെ 80 ശതമാനം വരുന്ന സ്ത്രീകള്‍, കറുത്തവര്‍, ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാര്‍ എന്നിവരെ ട്രംപ് ഇതിനകം തന്നെ അകറ്റിയിട്ടുണ്ട്. എന്നാല്‍, ജര്‍മനിയില്‍ 1932ല്‍ ഹിറ്റ്ലര്‍ ചെയ്തതുപോലെ രാജ്യത്തെ ഒരു വിഭാഗത്തെ ഉന്മാദത്തിലാഴ്ത്തി വോട്ട് പിടിക്കാന്‍ ട്രംപിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.