സൈനികപരിശീലനത്തിനിടെ വാഹനം മറിഞ്ഞ് ഒമ്പത് മരണം

ഹൂസ്റ്റണ്‍: യു.എസില്‍ ഫോര്‍ട്ട് ഹുഡ് സൈനികപോസ്റ്റിനടുത്ത് പരിശീലനത്തിനിടെ അരുവിയിലേക്ക് വാഹനം മറിഞ്ഞ് കാണാതായ നാല് സൈനികരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരണം ഒമ്പതായി. കഴിഞ്ഞദിവസം അഞ്ചുപേര്‍ മരിച്ചിരുന്നു. ഏറെ തിരച്ചിലിനൊടുവിലാണ് കാണാതായ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേര്‍ ആശുപത്രിയില്‍നിന്ന് മടങ്ങിയതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ ടെക്സാസില്‍ പരിശീലനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് നാല് സൈനികര്‍ മരിച്ചിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.