ഒമ്പതു ദശകത്തിനുശേഷം യു.എസ് പ്രസിഡന്‍റ് ക്യൂബയിലേക്ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ചരിത്രപരമായ ക്യൂബന്‍ സന്ദര്‍ശനം അടുത്ത മാസം. ഒമ്പതു ദശകത്തിനുശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ക്യൂബന്‍ മണ്ണില്‍ കാലുകുത്താനൊരുങ്ങുന്നത്.
സന്ദര്‍ശനം യാഥാര്‍ഥ്യമായാല്‍  ചരിത്രനിയോഗം കൈവരുന്നത് ബറാക് ഒബാമക്കാണ്. അധികാരത്തില്‍ തുടരവെ 80 വര്‍ഷത്തിനുശേഷം വടക്കേ അമേരിക്കയിലെ ദ്വീപ്രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ പ്രസിഡന്‍റാകും ഒബാമ.  1928ല്‍ കാല്‍വിന്‍ കൂളിഡ്ജിനുശേഷം പദവിയിലിരിക്കെ ക്യൂബ സന്ദര്‍ശിച്ചിരുന്നു.  അധികാരമൊഴിഞ്ഞശേഷം ജിമ്മി കാര്‍ട്ടറും ക്യൂബയിലത്തെി.
മാര്‍ച്ച് പകുതിയിലാണ് സന്ദര്‍ശനം തീരുമാനിച്ചതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ശീതയുദ്ധകാലത്തെ ചിരവൈരികളുടെ മഞ്ഞുരുക്കത്തിന് മാധ്യസ്ഥ്യം വഹിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. അഞ്ചു ദശകത്തിനുശേഷം വ്യോമയാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനുള്ള കരാറില്‍ ഒബാമയും ക്യൂബന്‍ പ്രസിഡന്‍റ് റാഉള്‍ കാസ്ട്രോയും കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.
 കരാറനുസരിച്ച് പ്രതിദിനം 110 വിമാന സര്‍വിസുകള്‍ തുടങ്ങാനാണ് ധാരണയായത്. ടൂറിസം, കച്ചവടം എന്നീ രംഗങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിന്‍െറ ഭാഗമാണിത്.
പുതിയ തീരുമാനപ്രകാരം അമേരിക്കന്‍ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് ക്യൂബയിലേക്കുളള  വിമാന ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയുമെങ്കിലും വിനോദസഞ്ചാരത്തിനുള്ള പൂര്‍ണവിലക്ക് നീക്കിയിട്ടില്ല. വിദ്യാഭ്യാസ ആവശ്യം, ക്യൂബന്‍-അമേരിക്കന്‍ പൗരത്വം, വാര്‍ത്താ റിപ്പോര്‍ട്ടിങ് എന്നിവയില്‍ ഏതെങ്കിലുമുണ്ടെങ്കിലേ അമേരിക്കന്‍ പൗരന്മാര്‍ക്ക് ക്യൂബ സന്ദര്‍ശിക്കാനാവൂ.
അധികാരമൊഴിയുംമുമ്പ് ക്യൂബയുമായുള്ള നയതന്ത്രബന്ധം ശക്തമാക്കാന്‍ ഒബാമ സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.54 വര്‍ഷത്തിനുശേഷം കഴിഞ്ഞ ജൂലൈയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുന$സ്ഥാപിച്ചത്. ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനത്തിനെതിരെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി രംഗത്തത്തെിയിട്ടുണ്ട്. കാസ്ട്രോ കുടുംബത്തിലുള്ളവര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഒബാമ ക്യൂബ സന്ദര്‍ശിക്കരുതെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥി ടെഡ്ക്രൂസ് ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.