കാട്ടുതീ: യു.എസില്‍ 82,000 പേരെ ഒഴിപ്പിച്ചു

കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ കത്തിയമര്‍ന്ന ദുരന്തത്തത്തെുടര്‍ന്ന് 82,000 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

ബ്ളൂ കട്ട് ഫയര്‍ എന്ന പേരുവിളിച്ചിരിക്കുന്ന കാട്ടുതീ കജോണ്‍ പാസ് മലനിരകളില്‍ ചൊവ്വാഴ്ച മുതലാണ് തുടങ്ങിയത്. പിന്നീട് 100 ചതുരശ്ര കി.മീറ്റര്‍ കൂടി വ്യാപിക്കുകയായിരുന്നു. നാല് ശതമാനം പ്രദേശത്തുമാത്രമേ ഇതുവരെ തീ നിയന്ത്രണവിധേയമാക്കാനായിട്ടുള്ളൂ.

അസാധാരണമാംവിധം ശക്തമായ കാട്ടുതീയാണ് ഇത്തവണയുണ്ടായിരിക്കുന്നതെന്ന് അഗ്നിശമന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികളോട് വീടുകള്‍ ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വീടുകള്‍ വിട്ടുപോകാന്‍ ചിലര്‍ തയാറാവാത്തത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.