ട്രംപിന്‍െറ റാലിക്കുനേരെ വീണ്ടും ആക്രമണം; 20 പേര്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ആക്രമണം. ഡൊണാള്‍ഡ് ട്രംപിന്‍െറ അനുയായികളും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തിനിടെ ട്രംപ് അനുകൂലിയുടെ മുഖത്ത് സാരമായി പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അതിനിടെ, റാലിക്കായി എത്തിയ കാറുകള്‍ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.
ട്രംപിനെതിരെ പ്രതിഷേധവുമായത്തെിയ ആളുകള്‍ മെക്സികോയുടെ പതാക വീശിയതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാവുന്നത്. ട്രംപ് അനുകൂലികളിലൊരാള്‍ ‘മതില്‍ കെട്ടാന്‍ സമയമായി’ എന്നാക്രോശിച്ച് മുന്നോട്ടുവരുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.