അഞ്ച് വയസുകാരന്‍െറ വെടിയേറ്റ് നാല് വയസുള്ള സഹോദരി മരിച്ചു

ന്യൂയോര്‍ക്: അഞ്ച് വയസുകാരന്‍െറ അബദ്ധത്തിലുള്ള വെടിയേറ്റ് നാല് വയസുള്ള സഹോദരി മരിച്ചു. മുഖത്ത് വെടിയേറ്റ് വീട്ടിനുള്ളില്‍ മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. സെമി ഓട്ടോമറ്റിക് പിസ്റ്റള്‍ വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്നവരെ കണ്ടെത്താൻ എല്ലാവരെയും ചോദ്യം ചെയ്ത് വരികയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വെടിവെപ്പ് നടന്ന ശേഷം കുട്ടിയുടെ പിതാവിനെ കാണാതായിട്ടുണ്ട്. ഫെബ്രുവരി 14ന് ഇയാള്‍ ഫേസ്ബുക്കില്‍  ബുള്ളറ്റുകള്‍ നിറച്ച ബോക്സും പിസ്റ്റളിന്‍െറ ചിത്രവും അപ് ലോഡ് ചെയ്തതായും പൊലീസ് കണ്ടെത്തി. അന്നേ ദിവസം ഒരു വയസുകാരിയെ കഴുത്തില്‍ വെടിയേറ്റ നിലയിലും മറ്റൊരു കുട്ടിയെ തലയില്‍ വെടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം തലയില്‍ സ്വയം വെടിവെച്ച് രണ്ട് വയസുകാരി അത്യാസന്ന നിലയിലായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.