വീണ്ടും വിവാദ പരാമര്‍ശവുമായി ട്രമ്പ്

വാഷിങ്ടണ്‍: മുസ്ലിംകള്‍ക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി അമേരിക്കയിലെ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പ്. സെപ്റ്റംബര്‍ ആക്രമണത്തിനു ശേഷം ലോകം മുഴുക്കെ മുസ്ലിംകള്‍ക്ക് ഭ്രാന്ത് പിടിച്ചെന്നാണ് ഏറ്റവുമൊടുവിലെ പരാമര്‍ശം. ഇരട്ട ടവറുകള്‍ തകര്‍ന്നുവീഴുമ്പോള്‍ ജെഴ്സി സിറ്റി ടവറില്‍ ആയിരങ്ങള്‍ ആഹ്ളാദം പങ്കിടുന്നത് കണ്ടതായി കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ തെറ്റായ പരാമര്‍ശം വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. രാജ്യത്തെ മുസ്ലിംകളെ നിരീക്ഷിക്കാന്‍ ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കണമെന്ന ആവശ്യം ഉന്നയിച്ചതും അടുത്തിടെയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.